Type Here to Get Search Results !

കെ എസ്‌ആര്‍ടിസി‍ ബസില്‍ വീണ്ടും പീഡനശ്രമം; സംഭവം മലപ്പുറത്ത്; 24 കാരിയെ ശല്യം ചെയ്ത നിസാമുദ്ദീനെ പോലീസ് പിടിച്ചത് ബസ് തടഞ്ഞുനിര്‍ത്തി


മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ വീണ്ടും പീഡന ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്.
യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വെങ്ങാട് അസ്മാസ് ഹൗസില്‍ നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു യുവതി. ഇതേസ്ഥലത്ത് നിന്ന് തന്നെയാണ് പിടിയിലായ യുവാവും ബസില്‍ കയറിയത്. ബസ് കോഴിക്കോട് എത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ സീറ്റില്‍ വന്നിരുന്ന് മോശമായി പെരുമാറുകയായിരുന്നു. 

തുടര്‍ന്ന് ഇയാളോട് സീറ്റ് മാറിയിരിക്കാന്‍ യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഇയാള്‍ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു. എന്നാല്‍ മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ വീണ്ടും ഇയാള്‍ യുവതിയുടെ സീറ്റില്‍ വന്നിരുന്ന് ശല്യം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് യുവതി കെ.എസ്.ആര്‍.ടി.സി എമര്‍ജന്‍സി നമ്ബറില്‍ വിളിച്ച്‌ പരാതിപ്പെട്ടു. ഇവര്‍ വളാഞ്ചേരി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതോടെ വളാഞ്ചേരിയില്‍ പൊലീസെത്തി ബസ് തടഞ്ഞ് നിസാമുദ്ദീനെ പിടികൂടികയായിരുന്നു.