Type Here to Get Search Results !

ആസ്റ്റർ ഗ്രൂപ്പിന് കീഴിൽ കൽപകഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്(മൈൽസ്) ന്റെ ഷീറോ പദ്ധതിക്ക്‌ കീഴിൽ ജെ എസ്‌ എസ്‌ മലപ്പുറവുമായി ചേർന്ന് നടപ്പിലാക്കിയ സൗജന്യ ഫുഡ് പ്രോസസ്സിംഗ്, സംരംഭകത്വ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും കോൺവൊക്കേഷനും പി വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം നിർവഹിച്ചു


ഫുഡ് പ്രോസസ്സിംഗ് സംരംഭകത്വ പരിശീലനം കോൺവൊക്കേഷൻ സംഘടിപ്പിച്ചു.               

കൽപകഞ്ചേരി: ആസ്റ്റർ ഗ്രൂപ്പിന് കീഴിൽ കൽപകഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്(മൈൽസ്) ന്റെ ഷീറോ പദ്ധതിക്ക്‌ കീഴിൽ ജെ എസ്‌ എസ്‌ മലപ്പുറവുമായി ചേർന്ന് നടപ്പിലാക്കിയ സൗജന്യ ഫുഡ് പ്രോസസ്സിംഗ്, സംരംഭകത്വ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണവും കോൺവൊക്കേഷനും പി വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം നിർവഹിച്ചു.ആസ്റ്റർ വളന്റിയേഴ്‌സ് മലബാർ റീജിയൻ ലീഡ് ഹസീം അധ്യക്ഷനായി. മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 65 വനിതകൾക്കാണ് പരിശീലനം നൽകിയത്, പരിശീലനം ലഭിച്ച മുഴുവൻ ആളുകളും സംരംഭങ്ങൾ ആരംഭിച്ചു പ്രവർത്തിച്ചുവരുന്നു. കൽപകഞ്ചേരി ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ പി വഹീദ,ജെ എസ്‌ എസ്‌ ഡയറക്ടർ ഉമ്മർകോയ, സാമൂഹ്യ പ്രവർത്തകൻ സി പി രാധാകൃഷ്‌ണൻ,തെയ്യമ്പാട്ടിൽ ശറഫുദ്ധീൻ,മുഹമ്മദലി സി കെ എം,മൂപ്പ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എമ്പവർമെന്റ് അഡ്മിനിസ്ട്രേറ്റർ അഷ്‌ക്കർ അലി കോക്കറാട്ടിൽ,കെ ഷമീം, സി ഡി എസ്‌ ചെയർപേഴ്സൺ സക്കീന , ട്രെയിനർ മൈമൂന സി എന്നിവർ സംസാരിച്ചു.