Type Here to Get Search Results !

കസ്റ്റംസിനെ വെട്ടിച്ചു കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി


സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം വേങ്ങര സ്വദേശി സ്വാലിമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ചത് എന്ന് പൊലീസ് അറിയിച്ചു. 
ഇന്നലെ രാത്രി 7:45. ന് കുവൈത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് മലപ്പുറം വേങ്ങര സ്വദേശി സ്വാലിം സ്വര്‍ണവുമായി കരിപ്പൂരില്‍ എത്തിയത്.കസ്റ്റംസിന്റെ വിവിധ പരിശോധനകളെ അനായാസം മറികടന്ന സ്വാലിമിനെ വിമാനത്താവളത്തിന് പുറത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വൈദ്യ പരിശോധനയില്‍ ആണ് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. 966 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുളുകള്‍ വീതമാക്കിയാണ് ഒളിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു.ഇയാളെ അറസ്റ്റ് ചെയ്തു.