കോട്ടയ്ക്കല്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് നടക്കും. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും.
ഷോപ്പിംഗ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ഷോപ്പുകളുടെ രേഖാകൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിര്‍വഹിക്കും. വൈകിട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയാവും. കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ തുടങ്ങിവിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.
പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്സും യാഥാര്‍ത്ഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടിയിട്ടുണ്ട്. 104 മുറികള്‍, ആധുനിക സംവിധാനത്തോടെയുള്ള ശൗചാലയം, വാഹന പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.
