റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ ആറ് ഇന്ത്യക്കാര്‍ വെന്തു മരിച്ചു.
ഇതില്‍ രണ്ട് പേരാണ് മലയാളികള്‍. മരിച്ച ആറ് പേരില്‍ മലയാളികള്‍ നാല് പേരാണ് മലയാളികള്‍ എന്ന് ആദ്യ ഘട്ടത്തില്‍ വാര്‍ത്തയുണ്ടായിരുന്നു.
മരിച്ച മലയാളികള്‍:
മലപ്പുറം, വളാഞ്ചേരി, പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31). കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹക്കീം സൗദിയില്‍ ആദ്യമായെത്തിയത്. അടുത്ത വെള്ളി പുലരും മുമ്ബേ ദുരത്തിന് ഇരയാവുകയും ചെയ്തു.
മലപ്പുറം, മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33).
മരിച്ച മറ്റുള്ളവര്‍:
തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, രാജഗോപാല്‍.
ഗുജറാത്ത് സ്വദേശി യോഗേഷ് കുമാര്‍ മിസ്‌ട്രി.
മഹാരാഷ്ട്ര സ്വദേശി അസ്ഹര്‍ അലി മുഹമ്മദ് ശൈഖ്.
വ്യാഴാഴ്ച അര്‍ദ്ധ രാത്രി 1.30 നാണ് തീപ്പിടിത്തമുണ്ടായത്. പെട്രോള്‍ പമ്ബില്‍ എയര്‍ കണ്ടീഷനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് മനസ്സിലാവുന്നതെന്ന് സമീപത്തുള്ളവര്‍ അറിയിച്ചു.
നഗരത്തിലെ ഖാലിദിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെട്രോള്‍ പമ്ബിലെ ജീവനക്കാരാണ് മരിച്ച ആറ് പേരും. ഇവരുടെ താമസം പാമ്ബിനോട് ചേര്‍ന്നുള്ള ഇടത്താണ്. ഇയ്യടുത്തായി മാത്രം ജോലിക്കെത്തിയവരാണ് ഇവര്‍. ഇവരില്‍ ചിലര്‍ക്ക് കഴിഞ്ഞ ദിവസമാണ് താമസ രേഖ (ഇഖാമ) കിട്ടിയത്.
