Type Here to Get Search Results !

പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ'; ലൈവിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ റിഷാന ഐശു


അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ഭാര്യ റിഷാന ഐശു ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്നലെയാണ് പ്രവീണ്‍ നാഥ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്.
ഇതിനു പിന്നാലെ ലൈവ് വീഡിയോയില്‍ എത്തിയ റിഷാന ഇത് തന്റെ അവസാന വീഡിയോ ആണെന്നും ഇനിയാരും തന്നെ കാണില്ലെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് പാറ്റ ഗുളിക കഴിച്ച്‌ മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. റിഷാനയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും കൂടി പ്രവീണിനെ കൊന്നു തിന്നില്ലേ എന്നും റിഷാന വീഡിയോയില്‍ പറഞ്ഞിരുന്നു.

- മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ പ്രവീണ്‍ നാഥ് അന്തരിച്ചു

പ്രണയദിനത്തിലാണ് റിഷാനയും പ്രവീണും വിവാഹിതരായത്. പ്രവീണ്‍ നാഥും രിഷാന ഐഷുവും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും പ്രവീണ്‍ വിശദീകരിച്ചിരുന്നു.

തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഇരുവരും അസ്വസ്ഥരായിരുന്നു. ഇതിനു പിന്നാലെയാണ് പ്രവീണ്‍ ജീവനൊടുക്കിയത്.

2021ല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ കേരളയായിരുന്നു പ്രവീണ്‍. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള മിസ് മലബാര്‍ പട്ടം നേടിയ ആളാണ് റിഷാന.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)