Type Here to Get Search Results !

കൊണ്ടോട്ടി കീഴിശേരിയിൽ ആള്‍ക്കൂട്ട ആക്രമണം ; ബിഹാര്‍ സ്വദേശി കൊല്ലപ്പെട്ടു, ഒന്‍പത് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം : അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറം കീഴ്‌ശേരിയിലാണ് സംഭവം.
ബിഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം. സംഭവത്തില്‍ ഒന്‍പത് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജേഷ് മോഷണത്തിനെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി. കൈ പിന്നില്‍ക്കെട്ടി രണ്ട് മണിക്കൂറോളം മര്‍ദ്ദിച്ചതായും പ്രതികള്‍ മൊഴിയില്‍ പറയുന്നു.