Type Here to Get Search Results !

രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങളും മാനവിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ജനാധിപത്യ സെക്കുലർ കക്ഷികൾ അഭിപ്രായ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പുത്തനത്താണി മണ്ഡലം കെ എൻ എം മർക്കസുദ്ദഅവ , പറവന്നൂരിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം ആവശ്യപ്പെട്ടു


വിശ്വമാനവികതയ്ക്കായി കൈകോർക്കുക

കൽപ്പകഞ്ചേരി: രാജ്യത്തിൻ്റെ ജനാധിപത്യ മതേതര മൂല്യങ്ങളും മാനവിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ജനാധിപത്യ സെക്കുലർ കക്ഷികൾ അഭിപ്രായ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പുത്തനത്താണി മണ്ഡലം കെ എൻ എം മർക്കസുദ്ദഅവ , പറവന്നൂരിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം ആവശ്യപ്പെട്ടു. വിശ്വമാനവികതയാണ് നമ്മുടെ രാഷ്ട്രത്തിൻ്റെ അടിസ്ഥാന സങ്കൽപം. അതിൻ്റെ സംരക്ഷണം കാലത്തിൻ്റെ അനിവാര്യതയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസമ്പറിൽ നടക്കാനിരിക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രമേയമായ "വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം" സമ്മേളനം ചർച്ച ചെയ്തു. കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബൂ ഉമർ അധ്യക്ഷത വഹിച്ചു. പി സുഹൈൽ സാബിർ, ടി ഇബ്രാഹിം അൻസാരി,എ കെ അബ്ദുൽ മജീദ്, സി അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. റാഫി പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് പറവന്നൂർ സ്വാഗതവും പി നൗഫൽ നന്ദിയും പറഞ്ഞു.