Type Here to Get Search Results !

മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ചു, പ്രതിക്ക് ലഹരികടത്തുമായും ബന്ധം, അറസ്റ്റില്‍


കോഴിക്കോട്: മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളയില്‍ സ്വദേശി നാലുകുടിപ്പറമ്ബ് അജ്‌മലാണ് (30) അറസ്റ്രിലായത്. ഒപ്പം ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡിപ്പിച്ചിരുന്നത്. ഒരുവര്‍ഷമായി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മൊബൈലില്‍ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും വീട്ടമ്മ പറയുന്നു. പീഡനം സഹിക്കാന്‍ കഴിയാതായതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. പ്രതി ലഹരിക്ക് അടിമയാണെന്നും ലഹരിക്കടത്ത് പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍‌ഡ് ചെയ്തു,