കോഴിക്കോട് ഉള്ള്യേരിയില്‍ കാര്‍ മതിലില്‍ ഇടിച്ച് 2 പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി സദാനന്ദന്‍ (67) ധാന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച 12.30 ഓടെയായിരുന്നു അപകടം നടന്നത്. കുടുംബം സഞ്ചരിച്ച നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. മരിച്ച സദാനന്ദന്റെ മകളുടെ വീട്ടില്‍ പോയി മടങ്ങി വരുമ്ബോഴായിരുന്നു സംഭവം. മരിച്ച ഏഴുവയസ്സുകാരന്‍ ധാന്‍ജിത്ത് സദാനന്ദന്റെ പേരക്കുട്ടിയാണ്.
