Type Here to Get Search Results !

വളഞ്ചേരിയിൽ ഇടിയേറ്റ് വീട്ടുപകരണങ്ങല്‍ കത്തിനശിച്ചു; വീട്ടമ്മ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു


ഇടിയേറ്റ് വീട്ടുപകരണങ്ങല്‍ കത്തിനശിച്ചു. തലനാരിഴയ്‌ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. മലപ്പുറം വളാഞ്ചേരി സ്വദേശി ഉബൈദയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി ഇടിയേറ്റ് വന്‍ നാശനഷ്ടമുണ്ടായത് .
ഇടിമിന്നലിനെ തുടര്‍ന്ന് സ്വിച്ച്‌ ബോര്‍ഡില്‍ നിന്നും തീയുണ്ടാവുകയും ഇത് കിടക്കയില്‍ വീണ് പടരുകയുമായിരുന്നു. ഇത് കണ്ടതോടെ വീട്ടമ്മ വീടിന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. രാത്രി അയല്‍വാസിയുടെ വീട്ടില്‍ തങ്ങിയ ഇവര്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഉള്ളില്‍ തീയും പുക ഉയരുകയും ഉപയോഗശൂന്യമാക്കപ്പെട്ട വിധം ഉപകരണങ്ങളെല്ലാം കത്തി നശിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഉബൈദ സമീപവാസികളെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്‌ക്കുകയുമായിരുന്നു. മുറി പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് ഉണ്ടായിരുന്നത് . ഉബൈമ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്.