കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിക്കാര്‍ സമീപിച്ചാല്‍ ഉടന്‍ കേള്‍ക്കണമെന്ന് ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ക്കിടെ ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവര്‍ത്തകര്‍ തിരുത്തിയിരുന്നു. കേരളത്തില്‍ നിന്ന് മുപ്പത്തിരണ്ടായിരം യുവതികള്‍ ഭീകരവാദസംഘടനകളിലേക്ക് പോയെന്ന് സൂചന നല്‍കുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പില്‍ നിന്ന് ഒഴിവാക്കി.
കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് പുതിയ വിവരണത്തില്‍ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം നല്‍കിയ അടിക്കുറിപ്പ്.
