Type Here to Get Search Results !

യുവാവിനെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകനെ പൊലീസ് ബിഹാറില്‍നിന്ന് പിടികൂടി


മലപ്പുറം: ഇരിങ്ങല്ലൂര്‍ യാറംപടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവിനെ ബിഹാറില്‍നിന്ന് വേങ്ങര പൊലീസ് പിടികൂടി.
ബിഹാര്‍ സ്വാംപുര്‍ സ്വദേശി ജയ് പ്രകാശാണ് (27) അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവതിക്ക് മൊബൈല്‍ ഫോണ്‍ വഴി നിര്‍ദേശം നല്‍കിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കൊലയ്ക്ക് തൊട്ടുമുമ്ബ് ഇരുവരും സംസാരിച്ചിരുന്നതായി കോള്‍ ലിസ്റ്റില്‍നിന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിയെ തേടി ബിഹാറിലെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രണ്ടാം തവണ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31നാണ് കോട്ടക്കല്‍ റോഡിലെ യാറംപടി പി കെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയും 33കാരനുമായ സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ പൂനം ദേവിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

-
ജയ് പ്രകാശിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിന് ഡിവൈ എസ് പി അബ്ദുല്‍ ബഷീര്‍, സി. ഐ മുഹമ്മദ് ഹനീഫ എന്നിവരാണ് നേതൃത്വം നല്‍കിയത്. എസ് ഐ മുജീബ് റഹ്മാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഹേഷ്, ദിനേഷ് കുമാര്‍, സിപിഒ സലീം എന്നിവരടങ്ങിയ സംഘമാണ് ബിഹാറിലെത്തി പ്രതിയെ പിടികൂടിയത്.
Tags