ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ മലപ്പുറം തിരൂര്‍ സ്വദേശി അളമ്ബത്തൂര്‍ ഹനീഫയുടെ (66) മൃതദേഹം നാട്ടിലെത്തിച്ചു.
അളമ്ബത്തൂര്‍ മരക്കാര്‍ – കുഞ്ഞിമോള്‍ ദമ്ബതികളുടെ മകനാണ്. കഴിഞ്ഞ12 വര്‍ഷമായി റിയാദിലെ അല്‍ കാര്‍മല്‍ കമ്ബനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഫാത്തിമ. ഷംന, മെഹ, മുഹമ്മദ് ഷെബിന്‍ എന്നിവര്‍ മക്കളാണ്. സഹോദരന്മാര്‍ സലീം, സിദ്ധീഖ്.
മുടി മുറിക്കുന്നതിനായി ബത്ഹയിലെത്തിയ ഹനീഫ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും, ആബുലന്‍സ് എത്തി പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സുമേഷി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം തിരൂര്‍ കോരങ്ങത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ സംസ്‌കരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്കാരിക വേദി ബത്ഹ ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.
