Dr. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്..!! ഡോ:മുഹമ്മദ് ഷിബിൻ കൊടിഞ്ഞി.
മലപ്പുറം :
കൂടെ വർക്ക് ചെയ്ത ഹൗസ് സർജൻ.. ഡോ. മുഹമ്മദ് ഷിബിന്‍,
അറിവ് ശരിയാണെങ്കിൽ ഡോക്ടർ ഇപ്പോൾ ട്രിവാൻഡ്രം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്..
Dr. വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും ശബ്ദവും അകത്തു മുറികളിൽ പൂട്ടിയിരുന്ന സ്റ്റാഫുകൾക്കും,ജീവൻ കൊടുത്തും സുരക്ഷ നൽകേണ്ട ഹോം ഗാർഡിനും, പോലീസിനും വ്യക്തമായിരുന്നു..
നിയമപാലകരടക്കം എല്ലാവരും വിഭ്രാന്തി ബാധിച്ച അയാളെ ഭയന്ന് സ്വയംരക്ഷ കരുതി മാറിനിന്നിപ്പോൾ സ്വന്തം ജീവൻ കരുതാതെ സഹപാഠിയോടൊപ്പം നിന്ന ആ ചെറുപ്പക്കാരനെ ബഹുമാനപൂർവം സ്മരിക്കാതെ വയ്യ..
ആ വ്യക്തി കേവലം ഒറ്റയ്ക്കാണ് കൊലയാളിയെ തള്ളി മാറ്റിയതും ഡോക്ടർ വന്ദനയെ തോളിലേറ്റി പുറത്തോട്ട് കൊണ്ടുപോയതും..
ആ ഒറ്റ പ്രവർത്തി നിങ്ങളെ ഒരു മഹത് വ്യക്തിയാക്കുന്നു!
"യഥാർത്ഥ സ്നേഹം നിസ്വാർത്ഥമാണ്.
അത് സ്വയംത്യാഗം ചെയ്യാൻ സന്നദ്ധമാണ് "
സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ തീവ്ര ആഴങ്ങൾ നിങ്ങൾ കാണിച്ചു തന്നു!
മലപ്പുറം കൊടിഞ്ഞി തിരുത്തി മാളിയാട്ട് ബാവ മാഷുടെ പേര മകനാണ് ഡോ:മുഹമ്മദ് ഷിബിൻ .
