Type Here to Get Search Results !

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ വാഹനം ഇടിച്ചു കയറി; 12 മരണം

 കർണാടകയിൽ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ വാഹനം ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തായായിരുന്നു അപകടം. 

14 പേരായിരുന്നു കാറിലുണ്ടായിരുന്നത്. മരിച്ചവരില്‍ ഒൻപത് പേര്‍ പുരുഷൻമാരും മൂന്ന് പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് വന്ന എസ്‌യുവി കാറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞില്‍ ലോറി കാണാതായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.