Type Here to Get Search Results !

ഞായറാഴ്ച മഴ കനക്കും; തമിഴ്‌നാട്ടിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി

 ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ (ഒക്ടോബര്‍ 29-30) സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ഭാഗത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും അറിയിപ്പിലുണ്ട്. 

വെള്ളിയാഴ്ച സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. ജില്ലകള്‍ക്ക് പ്രത്യേക മഴ മുന്നറിയിപ്പ് കൊടുത്തിട്ടില്ലെങ്കിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

വരും മണിക്കൂറുകളില്‍ എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്ലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ മിക്കയിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉള്ളതിനാല്‍ ഏവരും ജാഗ്രത പാലിക്കണം.