അപകടകാരികളായ 8 വൈറസുകളെ ചൈന. ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസിന് സമാനമാണ്. കോവ്-എച്ച്‌എംയു-1 എന്നാണ് ഇതിന്റെ പേര്.
ചൈനയുടെ തെക്കൻ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്നാൻ ദ്വീപിലാണ് കണ്ടെത്തിയത്. മനുഷ്യരിലേക്കു വ്യാപിക്കാൻ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്കു കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
മഞ്ഞപ്പനി, ഡെങ്കി എന്നിവയ്‌ക്കു കാരണമാകുന്ന ഫ്ലാവിവൈറസുകളുടെ കുടുംബത്തില്‍ പെടുന്ന പെസ്റ്റി, കടുത്ത പനിക്കു കാരണമാകുന്ന ആസ്ട്രോ , പാര്‍വോ, ഗുഹ്യരോഗങ്ങള്‍ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗങ്ങളില്‍പെടുന്നവയാണു വൈറസുകള്‍. ചൈനീസ് ജേണലായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.
