Type Here to Get Search Results !

റിലയൻസ് അക്കാദമി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥികളുടെ അവാർഡ് ദാന ചടങ്ങ് നടന്നു






പൊന്മുണ്ടം : റിലയൻസ് അക്കാദമിയിൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അവാർഡ് ദാന ചടങ്ങ് തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ വെച്ച് നടന്നു. എം.കെ.എച്ച് ജനറൽ സെക്രട്ടറി MK അബ്ദുറഹിമാൻ ( ബാവ സാർ ) ഉദ്ഘാടനം നിർവഹിച്ചു. എം കെ എച്ച് മെഡിക്കൽ സുപ്രണ്ട് അബ്ദുസമദ് സാർ അധ്യക്ഷതവഹിച്ചു. അഡ്വ അഹ്മദ് നിയാസ് (CEO, MK H) ,റൂബി സെബാസ്റ്റ്യൻ (CNO, MKH),സയ്യിദ് അബ്ദു നാസർ തങ്ങൾ (In Charge, Blood Bank, MKH),രായിൻ സാർ (ഫിനാൻസ് മാനേജർ) , പ്രശാന്തിനി മേഡം (അഡ്മിൻ സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഷമീൽ പി.കെ, ഹരിത, ഫർഹാന ഷറിൻ,ജാസ്മിൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
റിലയൻസ് അക്കാദമി മാനേജിങ് ഡയറക്ടർ വി.ടി സയ്യിദ് ശിഹാബ് സ്വാഗതവും പ്രിൻസിപ്പൽ മുഹമ്മദ്.പി നന്ദിയും പറഞ്ഞു.