തിരൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ചെമ്പ്ര എ.എം.യു.പി.സ്കൂൾ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂർ മുനിസിപ്പൽ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. തിരൂർ മുനിസിപ്പൽ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഒ അസ്കർ മാസ്റ്റർ, വൈസ് പ്രസിഡണ്ട് കെ.ഫാത്തിമ ബീവി, മുൻസിപ്പൽ കൗൺസിലർ ഗഫൂർ പി ലില്ലി, മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൈബുന്നിസ നെടിയിൽ, തിരൂർ മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചെമ്പ്ര സ്കൂളിന്റെ പരിധിയിലുള്ള കൗൺസിലർമാരായ ഹന്നത്ത് കെ.പി, ബിജിത ടി, പ്രസന്ന പയ്യാപ്പന്ത, താനാളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് അസ്‌ലം തുടങ്ങിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ മാനേജർ മണ്ടായപ്പുറത്ത് അബ്ദുൽ ലത്തീഫ് മൂപ്പൻ അധ്യക്ഷനായി പ്രധാനാധ്യാപകൻ പ്രവീൺ കൊള്ളഞ്ചേരി, പി സുബൈർ, സൈനുദ്ദീൻ മൂപ്പൻ, സൈനബ എം, പി.ടി.എ. പ്രസിഡൻ്റ് നിശാന്ത് പി പി, ഷമീം മൂപ്പൻ, എം.ടി.എ. പ്രസിഡണ്ട് നുസൈബ പി, അലി പറമ്പിൽ, സൽമ ടി, വിനീഷ കെ പി പ്രസംഗിച്ചു
