തിരൂർ: മുസ്ലിം ലീഗ് ബാനറിൽ വിജയിച്ച് ജനപ്രതിനിധികളായവർക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന ജനപ്രതിനിധി
ശിൽപശാലയുടെ ഭാഗമായി
തിരൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപ്പശാല എസ്.എസ്.എം പോളി ടെക്നിക് ഓഡിറ്റോറിയത്തിൽ കൃത്യതയോടെ നടന്നു.
സൗഹൃദം തകരാതെയും
മൈത്രിക്ക് പോറലേൽക്കാതെയും പൈതൃക വഴിയിലൂടെ
കാലം സാക്ഷ്യപ്പെടുത്തും വിധം ചലിക്കണമെന്ന് ജനപ്രതിനിധികൾക്ക് ശിൽപ്പശാല നിർദ്ദേശം നൽകി.
കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നാടിൻ്റെ വളർച്ചക്ക് നിദാനമായ സകല കാര്യങ്ങളിലും സജീവമായി ഇടപെടണമെന്നും മുൻകാല മെമ്പർമാരോടക്കം അനുഭവ സമ്പത്തുള്ള സത്യസന്ധരോട് ചോദിച്ചറിഞ്ഞും വായിച്ചു പഠിച്ചും മാത്രമാണ് ഏത് പൊതു വിഷയ ങ്ങളിലും ഇടപെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ സഭയെക്കുറിച്ചടക്കം അവധാനത വേണം.നീതി പൂർവ്വം എല്ലാ വിഷയങ്ങളിലും ഇടപെടണം. അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് കോട്ടയിൽ അബ്ദുൽ കരീം അധ്യക്ഷനായി.
കെ.എം ഗഫൂർ,
കില ട്രൈനർ അബ്ദുൽ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഡോ. കെ.പി വഹീദ എന്നിവർ ക്ലാസെടുത്തു.
അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. ഫൈസൽ ബാബു, പി.സൈതലവി മാസ്റ്റർ, എം.പി മുഹമ്മദ് കോയ,
പി.സി. ഇസ്ഹാഖ്, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, പാറയിൽ അലി, എ.കെ. സൈതാലിക്കുട്ടി, സി.കെ ഹമീദ് നിയാസ്, കണ്ടാത്ത് കുഞ്ഞിപ്പ, വി.കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞാവ, തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി
പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ സ്വാഗതവും ട്രഷറർ ഫൈസൽ എടശ്ശേരി നന്ദിയും പറഞ്ഞു.
