Type Here to Get Search Results !

താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു



*താനൂർ:* താനുർ ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ക്ലാരി ഡിവിഷനിൽ നിന്നും വിജയിച്ച അലി അഷ്റഫിനെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പെരുമണ്ണ ഡിവിഷനിൽ നിന്നും വിജയിച്ച തൊട്ടിയിൽ സൈതലവിയെയും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി താനാളുർ പഞ്ചായത്തിലെ കെ പുരം ഡിവിഷനിൽ നിന്നും വിജയിച്ച ഡോ ഷഹ്‌ന നിഷാദിനെയും തിരഞ്ഞെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരി മലപ്പുറം ജലസേചന വകുപ്പ് എക്സിക്യുട്ടിവ് എഞ്ചിനിയർ ഷാജഹാൻ കബീർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് പറപ്പുതടം, വൈസ് പ്രസിഡണ്ട് നെസ്റിൻ മണ്ണിങ്ങൽ, സെക്രട്ടറി വി.വിജയകുമാർ, വികെഎ ജലീൽ, ഒ രാജൻ, മുജീബ് താനാളൂർ, സിപി ഹനീഫ എന്നിവർ സംസാരിച്ചു.