നഗരത്തിലെ തിരക്കേറിയ സിറ്റി ജംഗ്ഷൻ റെയില്‍വേ ഓവർ ബ്രിഡ്ജില്‍ അമിത വേഗതയില്‍ വന്ന ബസ് ഡിവൈഡർ ഇടിച്ച് തെറിപ്പിച്ചു
വൈകിട്ട് ഏഴിനാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് വൻ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരൂർ - കോഴിക്കോട് റൂട്ടില്‍ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. . മുൻഭാഗം പൂർണ്ണമായും തകർന്നു.ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നു പോകുവാനായി രണ്ട് മേല്‍പാലങ്ങളാണ് ഉപയോഗിക്കുന്നത്. എന്നിട്ടും വാഹനങ്ങള്‍ അമിത വേഗതയിലാണ് പലപ്പോഴും കടന്ന് പോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
