യു.എ.ഇയില്‍നിന്ന് ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി അന്തരിച്ചു. പെരിന്തല്‍മണ്ണ കുന്നത്ത് സ്വദേശി സെയ്ത് മുഹമ്മദ് ഫാറൂഖ്(58)ആണ് മരിച്ചത്.
യു.എ.ഇയില്‍നിന്നുള്ള സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഭാര്യ ബുഷ്റക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഹമ്മദ് ഫാറൂഖ് വിശുദ്ധ നഗരിയില്‍ എത്തിയത്. ഇന്നലെ രാവിലെ ത്വവാഫ് ചെയ്യുന്നതിനിടെ മതാഫില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം ശറായയിലെ മഖ്ബറത്തുല്‍ ശുഹാദയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മക്കള്‍: സൈദ് മുഹമ്മദ് അമീൻ, സൈദ് മുഹമ്മദ് അഫ്നാൻ, ഫാത്തിമ അഫ്രിൻ.
