തിരൂർ. നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരൂർ മലബാർ ഗോൾഡൻ ഡയമണ്ട്സ് ജ്വല്ലറി സ്വീകരണം നൽകി. പ്രത്യേകം തയ്യാറാക്കിയ അങ്കണത്തിലെ നടന്ന പരിപാടിയിൽ സോണൽ ഹെഡ് ടി .കെ. അശ്മർ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭാ ചെയർപേഴ്സൺ ഇബ്രാഹിം ഹാജിയെ സ്റ്റോർഹെഡ് കെ. സി. ദിനേശ്, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ഡെപ്യൂട്ടി സ്റ്റോർ ഹെഡ് നസീഫും ആദരിച്ചു. ഭവന നിർമ്മാണ ധനസഹായോ ഉൽഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഇബ്രാഹിം ഹാജി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി കൗൺസിലർ മാരായ അഡ്വക്കേറ്റ് വി .ചന്ദ്രശേഖരൻ, ഗഫൂർ പീ.ലിലിസ്, നിർമ്മല കുട്ടികൃഷ്ണൻ, ഡോ.ഹസ്സൻ ബാബു, പി .എ. ബാവ, പി. പി. അബ്ദുറഹിമാൻ, അഡ്വ. എം വിക്രം കുമാർ, സീനിയർ ഷോ റൂംഹെഡ് എ.ടി.അബ്ദുൽ നാസർ, സ്റ്റോർ ഹെഡ് വി.വി. അബ്ദുൾസലീം, മാർക്കറ്റിംഗ് മാനേജർ പി. ജിതീഷ് എന്നിവർ സംസാരിച്ചു.
