Type Here to Get Search Results !

താനൂർ ദേവധാർ ഹയർ സെക്കണ്ടറി സ്കൂളിലെ 10ാം ക്ലാസ് കൂട്ടായ്മ മെഗാ സംഗമം നടത്തി.



  താനൂർ ദേവധാർ ഹയർ സെക്കണ്ടറി സ്കൂളിലെ 1976 - 79 ബാച്ചിലെ 10ാം ക്ലാസ് കൂട്ടായ്മയായ ദേവതീരം 3-ാമത് മെഗാ സംഗമം നടത്തി. താനൂർ ഡി വൈ എസ് പി. പി. പ്രമോദ് ഉൽഘാടനവും ആദരം സർപ്പിക്കലും നടത്തി. പ്രസിഡണ്ട് സി കെ എം മൊയ്തീൻ കുട്ടി എന്ന ബാപ്പുഹാജി അദ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് നാദിർഷ കടായിക്കൽ നിർവ്വഹിച്ചു ഒ.രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. സംഗമത്തിന്റെ മുന്നോടിയായി ഷുട്ടൗട്ട്, ഷോട്ടപ്പുട്ട് മത്സരം, കസേരക്കളി, ലമൺ സ്പൂൺ മത്സരം, തുടങ്ങിയവ അരങ്ങേരി. വി. അബ്ദു റഹിമാൻ, എ.സി. മൂസ, കെ.ഗീത, ജമീല. പി. വി, എ.കേശവൻ മാഷ്, ഷക്കില, ലൂസി എന്നിവർ സംസാരിച്ചു സി.പ്രഭാകരൻ സ്വാഗതവും ഡോ: സ്വരൂപ റാണി നന്ദിയും പറഞ്ഞു.