ജനക്പുരിയില്‍ ഡല്‍ഹി ജല്‍ ബോര്‍ഡ് മലിനജല പൈപ്പ് ലൈന്‍ നവീകരണത്തിനായി എടുത്ത 15 അടി താഴ്ചയുള്ള കുഴിയില്‍ വീണാണ് കമല്‍ മരിച്ചത്. ഹെല്‍മറ്റ് തലയിലുണ്ടായിരുന്നിട്ടും ആ വീഴ്ചയില്‍ ജീവന്‍ രക്ഷിക്കാനായില്ല. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വാങ്ങിയ പുതിയ ബൈക്കിനൊപ്പമാണ് മൃതദേഹം കുഴിയില്‍ കണ്ടെത്തിയത്.കുഴിക്ക് ചുറ്റും കൃത്യമായ ബാരിക്കേഡുകളോ സുരക്ഷാ വലകളോ സ്ഥാപിച്ചിരുന്നില്ല. തലേദിവസം കുഴിച്ച കുഴി യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നിട്ടിരിക്കുകയായിരുന്നു.
സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കരാറുകാരനും ജല്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് മൂന്ന് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു
