പശുവിനെ തീറ്റാനായി ഇറങ്ങിയ ഭിന്നശേഷിക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വയലില്‍ മരിച്ച നിലയില്‍, കുട്ടിയെ കാണാതെ അന്വേഷിച്ചിറങ്ങിയ പ്രദേശവാസികള്‍ കുട്ടിയെ കണ്ടെത്തിയത് മരിച്ച നിലയില്‍; ദുരൂഹത
February 08, 2026
പൂവൻപാറയില്‍ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനി വയലില്‍ മരിച്ച നിലയില്‍ . പൂവൻപാറ കോട്ട മുരുപ്പേല്‍ അജ്മിന(17)യെയാണ് പൂവൻപാറ പിഎംജി പള്ളിയ്ക്ക് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോന്നി എലിയിറക്കല്‍ അമൃത വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അജ്മിന കോന്നി ചേരിമുക്കിലുള്ള വീട്ടില്‍ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ അപ്പൂപ്പനും അമ്മൂമ്മയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോയി. ആ സമയം പശുവിനെ തീറ്റാനായി അജ്മിനയും വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചയ്ക്ക് ശേഷം അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലെത്തിച്ചേർന്നെങ്കിലും അജ്മിന മടങ്ങിയെത്തിയില്ല. ഇതേ തുടർന്ന് അവർ പ്രദേശവാസികള്‍ക്കൊപ്പം നടത്തിയ തിരച്ചിലിനിടയിലാണ് അജ്മിനയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീൻ്റെയും ഷീനയുടെയും മകളാണ് മരിച്ച അജ്മിന
