കോച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും.
കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം കൊച്ചിയില്‍ എത്തുന്നത്.
റോയിയുടെ കമ്പനിയുടെ നിക്ഷേപകരുടെയും സുഹൃത്തുക്കളുടെയും മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തും. കേരളത്തിലെ കമ്പനിയുടെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴിപൊലീസ് ബംഗളുരുവില്‍ വെച്ച് രേഖപെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ് കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഇന്‍കം ടാക്‌സ് - ഇ ഡി പരിശോധനയില്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. ശരീരത്തില്‍ നിന്നും 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയും ലഭിച്ചിരുന്നു. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
