Type Here to Get Search Results !

റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി; കൊച്ചിയില്‍ കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

അമ്പലമുകളിലെ കൊച്ചിൻ റിഫൈനറിയില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കിടെ റോഡ് റോളർ കയറി ബിഹാർ സ്വദേശി മരിച്ചു.കരാർ തൊഴിലാളിയായ ജാവേദ് അൻസാരിയാണ് മരിച്ചത്.

തകരാറിലായ റോഡ് റോളർ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി റോളർ ജാവേദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 11 വർഷമായി ജാവേദും സഹോദരനും കൊച്ചിയില്‍ വിവിധ നിർമ്മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു. മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും