ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി പന്ത്രണ്ട് വയസ്സുകാരന്റെ മിന്നും ഗോള്‍ മലപ്പുറം അരീക്കോട് സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരന്റെ മിന്നും ഗോള്‍.
മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയില്‍ നടന്ന അണ്ടര്‍ -12 ടൂര്‍ണമെന്‍റിലെ മത്സരത്തിലാണ് ഈ വൈറല്‍ ഗോള്‍ പിറന്നത്. ഇടതുവിങ്ങില്‍ നിന്നും ലഭിച്ച ക്രോസ് അന്‍ഷിദ് ഉയര്‍ന്ന് ചാടി വായുവില്‍ നിന്ന് തന്നെ മികച്ച ഒരു ബാക്ക് ഹീലിലൂടെ അനായാസം വലയിലെത്തിച്ചു. അന്‍ഷിദിന് ഗോളിന് വഴിയൊരുക്കിയത് ഗോളിനോളം മികച്ച അസിസ്റ്റിലൂടെ സഹതാരം ഹംദാനാണ്. കാവനൂര്‍ കാസ്‌കോ ക്ലബിന്‍റെ താരമാണ് അന്‍ഷിദും, ഹംദാനും. പരിശീലകരിലൊരാളായ ഇംദാദാണ് വൈറല്‍ ഗോള്‍ ദൃശ്യം പകര്‍ത്തിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഔദ്യോഗിക സാമൂഹ്യമാധ്യമ പേജീലൂടെയും, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്ക് വെച്ചതോടെയുമാണ് ഗോള്‍ വീഡിയോ ശ്രദ്ധ നേടിയത്.
