Type Here to Get Search Results !

കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

ബന്നാര്‍ഘട്ട റോഡില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു.

കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സമന്ത (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഗായത്രി പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാമന്തയെ സ്കൂളിലാക്കാന് പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കാറിന്റെ എമര്‍ജന്‍സി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ സംഭവസ്ഥലത്തെത്തി. 

ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നയുടന്‍ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹാജരാകാന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.