പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്ബാണ് ഗേറ്റ് അഴിച്ചുമാറ്റിയത്. ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍നിന്ന് കണ്ടെത്തി. തടസ്സമൊഴിവാക്കാനാണ് ഇതു ചെയ്തതെന്നാണ് പിടയിലായ വിദ്യാര്‍ഥിയുടെ മൊഴി.
കോളജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റ് കാണാതായതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. കേസില്‍ നാല് പ്രതികളില്‍ ഒരാളാണ് അറസ്റ്റിലായത്. മൂന്നുപേര്‍ സംഭവത്തിനുശേഷം ഒളിവിലാണ്.
