പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പാണ്ടിക്കാട് ചെമ്ബ്രശ്ശേരി സ്വദേശി തുറക്കല്‍ മുരളീധരനെയാണ് (45) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയിലെ സ്വഭാവ മാറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് രക്ഷിതാക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് പാണ്ടിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
