Type Here to Get Search Results !

പട്ടാമ്ബിയില്‍നിന്ന് ബൈക്ക് മോഷ്ടിച്ചആതവനാട് സ്വാദേശിയെ തിരൂരില്‍നിന്ന് പിടികൂടി


കഴിഞ്ഞദിവസം പട്ടാമ്ബിയില്‍നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതിയെ വാഹന സഹിതം പിടികൂടി. മലപ്പുറം ആതവനാട് വെട്ടിക്കാട് പാരിക്കുഴിയില്‍ ഷനൂപിനെയാണ് (34) തിരൂരില്‍നിന്ന് പിടിച്ചത്.



കൂറ്റനാട് സ്വദേശിയുടെ യമഹ ജിക്സര്‍ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ‍്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പട്ടാമ്ബി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്‍റ്, സബ് ഇന്‍സ്പെക്ടര്‍ എം. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മോഷ്ടാവിനെ വലയിലാക്കിയത്. 


മോഷണം പോയ വാഹനം മലപ്പുറം ജില്ലയിലൂടെ സഞ്ചരിക്കുന്നതായി അറിഞ്ഞ പൊലീസ്‌ മോഷ്ടാവിനെ പിന്തുടര്‍ന്ന് തിരൂരില്‍നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരൂര്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാളുടെ പേരില്‍ വിവിധ ജില്ലകളില്‍ നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സി.പി.ഒമാരായ കെ.എ. ഷമീര്‍, ടി.വി. ഷമീര്‍, മനോജ് എന്നിവരുമുണ്ടായിരുന്നു



Tags