Type Here to Get Search Results !

മതിൽകെട്ടി പഞ്ചായത്തു ഷോപ്പിംങ് കോംപ്ലക്സിലേക്കുള്ള വഴി അടച്ചതായി പരാതി ; അതേ സമയം പഞ്ചായത്തിന്റെ ആസ്ത്ഥി സംരക്ഷിക്കുന്നതിനു വേണ്ടി ചുറ്റു മതിൽ കെട്ടിയതാണ് എന്ന്‌ പഞ്ചായത്ത്

https://drive.google.com/uc?export=view&id=1y88vAXDME1KCX_vGoLE3btQ7rMgdwaN2
പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് വഴി അടച്ചതായി 
പരാതി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംങ് കോംപ്ലക്സിനാണ് ചുറ്റുമതിൽ നിർമ്മാണം എന്ന പേരിൽ ഒരുഭാഗം മാത്രം മതിൽകെട്ടി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് എന്നും പറയുന്നു. നിരവധിപേർ ഉപയോഗിക്കുന്ന വഴിയാണ് ഇതോടെ ഇല്ലാതായത്. ഷോപ്പിംങ് കോംപ്ലക്സിലെ വ്യാപാരികൾക്കും 
ഇത് ഏറെ പ്രയാസം തീർത്തിരിക്കുകയാണ്.
സംഭവത്തിൽ ഡിവൈഎഫ്ഐ പൊന്മുണ്ടം 
മേഖല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

അതേ സമയം പഞ്ചായത്തിന്റെ ആസ്ത്ഥി സംരക്ഷിക്കുന്നതിനു വേണ്ടി ചുറ്റു മതിൽ കെട്ടിയതാണ് എന്നും നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കോംപ്ലക്സിലെക്ക് ഒഴുകി വരുന്നത് തടയുന്നതിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മുന്നിൽ കണ്ടും ആണ് നടപടി എന്നും പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് 
പ്രസിഡന്റ് തീരൂർ ന്യൂസ്ലൈ
വിനൊട് പറഞ്ഞു 
https://drive.google.com/uc?export=view&id=1A_gL8tjOCmOJp345IbuXSAey_qxzHTkU