Type Here to Get Search Results !

നാട്ടിലിറങ്ങിയ മലമാന്‍ കുളത്തില്‍ വീണു; പുറത്തെടുത്ത് കാട്ടിലേക്ക് വിട്ടു

ഇരിങ്ങല്ലൂരില്‍ എത്തിയ മലമാന്‍ നാട്ടുകാര്‍ക്ക് കൗതുകമായി. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരില്‍ അമ്മത്തൂര്‍ സ്കൂളിനു സമീപം അമ്മത്തൂര്‍ റിനീഷിന്‍്റെ വീടിനോട് ചേര്‍ന്ന പറമ്ബിലാണ് വ്യാഴാഴ്ച രാവിലെ ഒമ്ബത് മണിയോടെ മലമാന്‍ എത്തിയത്.

വലിയ ശബ്ദമുണ്ടാക്കി ഓടുകയും ചാടുകയും ചെയ്യുന്നതിനിടെ മലമാന്‍ പറമ്ബിലെ കുളത്തില്‍ വീണു. ഇതോടെ തിരിച്ച്‌ കയറാന്‍ പറ്റാത്ത അവസ്ഥയായി. 

അധികം താഴ്ചയില്ലാത്ത കുളത്തില്‍ നിന്ന് പലതവണ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വിവരം പുറത്തറിഞ്ഞതോടെ മലമാനിനെക്കാണാന്‍ നാട്ടുകാരും ഓടിക്കൂടി. സമീപത്തുള്ള ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്കൂളിലെ അധ്യാപകര്‍ കുട്ടികളുമായാണ് കുളത്തില്‍ വീണ മലമാനിനെ കാണാന്‍ എത്തിയത്. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മാനിനെ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മാനിന് പൂര്‍ണ ആരോഗ്യം ഉണ്ടെന്നും തീറ്റ എടുക്കുന്നതിന് പ്രശ്നമില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് മാനിനെ പുതുപ്പാടിയില്‍ എത്തിച്ച്‌ കാട്ടിലേക്ക് കയറ്റിവിട്ടു.