Type Here to Get Search Results !

തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍നിന്ന്: പെട്രോള്‍ ടാങ്കിന് തീപിടിച്ചില്ല; അപകടം പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ വെന്തുമരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ.സംഭവത്തില്‍ കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍നിന്നെന്ന് നിഗമനം.സ്വന്തം സീറ്റ് ബല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിനു മുന്‍പുതന്നെ രണ്ടുപേരും അഗ്നിക്കിരയായി.
കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും നിഗമനമുണ്ട്.തീ പടര്‍ന്നത് ഡാഷ് ബോഡില്‍നിന്നാണെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പരിശോധന നടത്തിയ ആര്‍.ടി.ഒ. പറഞ്ഞു.ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല.ഫോറന്‍സിക്ക് വിഭാഗവും അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 10.48ന് ആയിരുന്നു കണ്ണൂരിനെ നടുക്കിയ ദുരന്തമുണ്ടായത്.കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ ടി.വി. പ്രജിത്ത് (35)ഭാര്യ കെ.കെ. റീഷ (26)എന്നിവരാണ് മരിച്ചത്.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈകുന്നേരം കുറ്റിയാട്ടൂര്‍ ശാന്തിവനത്തില്‍ സംസ്‌കരിച്ചു.

എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ കണ്ടുനിന്ന ആര്‍ക്കും ഒന്നും ചെയ്യാനായില്ല. നാട്ടുകാര്‍ ഓടിയെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനാ യൂണിറ്റില്‍നിന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി. ഹരിദാസന്റെയും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. ലക്ഷ്മണന്റെയും നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Tags