തിരൂര്‍ സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മൂന്ന് പേരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിരൂര്‍ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്ബെട്ടി പറമ്ബില്‍ സിറാജുദീന്‍ (30) , ഇടപ്പയില്‍ വിപിന്‍ (30), അരീപറമ്ബില്‍ അയാസ് (35) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പുതിയങ്ങാടി ജാറത്തിനു സമീപം നിന്നിരുന്ന യുവാവിനെ മൂന്നംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിച്ചവശനാക്കി കൈയിലുണ്ടായിരുന്ന 70, 000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. എ.ടി.എം. കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ന്നു. ഒരുദിവസം ആലിങ്ങലിലെ റൂമില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് താനൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം നിറുത്തിയപ്പോള്‍ ജംഷീര്‍ പ്രതികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് തിരൂര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ബി.പി അങ്ങാടിയില്‍ വച്ച് പ്രതികളെ സാഹസികമായി കീഴ്‌പെടുത്തി.
അറസ്റ്റിലായ വിപിന്‍ വധശ്രമം, അടിപിടി, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരുന്ന ആളുമാണ്. മറ്റു പ്രതികള്‍ക്കെതിരെ ഗുണ്ടാ നിയമപരകാരമുള്ള നടപടികള്‍ സ്വീകരിക്കും. സി.ഐ എം.ജെ. ജിജോ, എസ്.ഐ വി. ജിഷില്‍, സീനിയര്‍ സി.പി.ഒ ജിനേഷ്, സി.പി.ഒ മാരായ അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
