Type Here to Get Search Results !

തകര്‍ന്നു കിടക്കുന്ന തിരൂര്‍ റെയില്‍വേ നടപ്പാലം ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ തിരൂര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.

തകര്‍ന്നു കിടക്കുന്ന തിരൂര്‍ റെയില്‍വേ നടപ്പാലം ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ തിരൂര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.

സ്ലാബ് തകര്‍ന്നതുമായി ബന്ധപ്പെട്ട വാർത്ത തിരൂർ ന്യൂസ്‌ ലൈവ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു 

സ്ലാബ് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് മാസങ്ങളായി അപകടാവസ്ഥയില്‍ തുടരുന്ന തിരൂര്‍ റെയില്‍വേ നടപ്പാലം അറ്റകുറ്റപണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചാണ് ചുമട്ട് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു തിരൂര്‍ ടൗണ്‍കമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ച്‌ സി.ഐ.ടി.യു തിരൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് വി. ഗോവിന്ദന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പുരുഷോത്തമന്‍, പ്രദീപ് സംസാരിച്ചു. മാര്‍ച്ചിന് പി വി ഭാസ്‌കരന്‍, മുസ്തഫ, ബാബു എന്നിവര്‍ നേതൃത്വം നല്‍കി