Type Here to Get Search Results !

വീട്ടിന് അടുത്തുള്ള ക്ഷേത്ര ഉത്സവത്തിനു പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തത് നിരാശയായെന്ന് സൂചന; തിരൂരങ്ങാടിയില്‍ പതിനാലു വയസ്സുകാരി തൂങ്ങി മരിച്ചു; ആത്മഹത്യ ചെയ്തതുകൊളപ്പുറം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനഘ


വീടിനടത്തു നടക്കുന്ന ഉത്സവത്തിനു പോകാന്‍ ആവശ്യപ്പെട്ട സമയത്ത് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നു വിഷമത്തിലായ ഒമ്ബതാം ക്‌ളാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍. മലപ്പുറം തിരൂരങ്ങാടി എ.ആര്‍ നഗര്‍ വി കെ പടി സ്വദേശി പനച്ചിക്കല്‍ ഹരിദാസന്‍-ശുഭ എന്നിവരുടെ മകള്‍ പതിനാലുവയസ്സുകാരി അനഘയെയാണ് വെള്ളിയാഴ്ച രാത്രി ഒമ്ബതു മണിക്ക് റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

എആര്‍ നഗര്‍ കൊടുവായൂരില്‍ ഉത്സവത്തിന്ന് പോവാന്‍ വീട്ടുകാരോട് സമ്മതം ചോദിച്ചിരുന്നു എന്നാല്‍ വീട്ടുകാര്‍ പറഞ്ഞു ഞായറാഴ്‌ച്ച സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ശനിയാഴ്‌ച്ച വൈകുന്നേരം പോവാം എന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നിരാശയിലായി എന്നാണ് നിഗമനം. കൊളപ്പുറം ഗവ ;ഹൈസ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദ്യര്‍ത്ഥിയാണ് അനഘ. സ്ഥിരമായി തൊട്ടടുത്ത സ്‌കൂളില്‍ വോളിബോള്‍ കളിക്കാന്‍ പോവുന്ന വിദ്യാര്‍ത്ഥിയാണ് അനഘ.

സംഭവം നടന്ന അന്നും പോയിരുന്നു. അനഘയുടെ മൃതദേഹം തിരുര്‍ ചമ്രവട്ടം ശ്മശാനത്തില്‍ മറവ് ചെയ്തു. അതേ സമയം വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത വിയോഗം വീട്ടുകാരോടൊപ്പം തന്നെ കൂട്ടുകാരികളേയും അദ്ധ്യാപകരേയും ഞെട്ടിച്ചിട്ടുണ്ട്. മകളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണു ഹരിദാസനും കുടുംബവും. സുഹൃത്തിനെ പോലെയാണു മകളും വീട്ടുകാരും കഴിഞ്ഞിരുന്നതെന്നു അയല്‍വാസികള്‍ പറഞ്ഞു. സഹോദരങ്ങള്‍ അഭിനന്ത്, ആശ്രയാ ദാസ്.