കടുങ്ങാത്തുകുണ്ട് മർഹൂം സെയ്യിദ് ഹുസൈൻ ജിഫ്രി മുല്ലക്കോയ തങ്ങളുടെ 82-ാം ആണ്ട് നേർച്ച സമാപിച്ചു. മഹല്ല് പ്രസിഡൻ്റ് പി.എം സയ്യിദ് ഹുസൈൻ ജിഫ്രി തങ്ങൾ പതാക ഉയർത്തി. സി.എച്ച് ത്വയ്യിബ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഹൈദറലി ഫൈസി കുറ്റിപ്പുറം, അടിമാലി മുഹമ്മദ് ഫൈസി ,അബ്ദുറഹ്മാൻ ഫൈസി പാറക്കൂട് പ്രസംഗിച്ചു. സയ്യിദ് ഹസ്സൻ ജമലുല്ലെലി തങ്ങൾ സമാപന പ്രാർത്ഥന നടത്തി. അന്നദാനത്തിന് മഹല്ല് ഭാരവാഹികളായ സി സി ഹംസ ഹാജി, പറമ്പൻ ഖാദർ ഹാജി, മയ്യേരി ഹൈദ്രസ്, വെട്ടൻ ബാവനു തുടങ്ങിയവർ നേതൃത്വം നൽകി .
കടുങ്ങാത്തുകുണ്ട് ജിഫ്രി മഖാം ആണ്ട് നേർച്ച സമാപിച്ചു
February 05, 2023
