Type Here to Get Search Results !

വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന ; യുവാവ് പിടിയിൽ

https://drive.google.com/uc?export=view&id=1f_gPYg1yY5a7Ij6K4xq-wOJsECTmf04Z

കൊണ്ടോട്ടിയും മഞ്ചേരിയും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും ഇതര  സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന നടത്തി വന്ന യുവാവ് പിടിയിൽ. മഞ്ചേരി എൻ എസ് എസ് കോളജിന് സമീപം താമസിക്കുന്ന കൈപ്പകശ്ശേരി വീട്ടിൽ കബീർ എന്ന പൂള കബീറാ (43) ണ് പിടിയിലായത്.
ഇയാളിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. പെരിന്തൽമണ്ണ എക്സൈസ് കഞ്ചാവുമായി പിടികൂടിയ കേസിൽ രണ്ട് ആഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളുടെ പേരിൽ കഞ്ചാവ് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് 15 ഓളം കേസുകൾ നിലവിലുണ്ട്. 14 മാസം തടവ് ശിക്ഷയും പിഴയും അനുഭവിച്ചിട്ടുണ്ട്.