ആരോഗ്യ സംരക്ഷണത്തിന് മിതമായ അളവിൽ ഭക്ഷണം കഴിച്ച് ആവശ്യത്തിന് വ്യായാമം പ്രദാനം ചെയ്യുന്ന ജോലികളിൽ ഏർപ്പെടണമെന്ന് തിരൂർ ഡിവൈഎസ്.പി, കെ.എം ബിജു ആഹ്വാനം ചെയ്തു
മംഗലം വള്ളത്തോൾ എ.യു.പി സ്ക്കൂളിന്റെ തൊണ്ണൂറ്റി എട്ടാം വാർഷികത്തോടനുബന്ധിച്ചു തിരൂർ, ഷിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ച് സ്കൂളിൽ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
മംഗലം പഞ്ചായത്ത് വാർഡ് മെമ്പർ സലിം പാഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ ഹോസ്‌പിറ്റൽ ഓപ്പറേഷൻ മാനേജർ കോയക്കുട്ടി മേലേവീട്ടിൽ രക്ഷിതാക്കൾക്കുള്ള ആരോഗ്യ ക്ലാസെടുത്തു.
ശിഹാബ് തങ്ങൾ ഹോസ്‌പിറ്റൽ മാർക്കറ്റിങ് മാനേജർ ഷംസുദ്ധീൻ വൃക്ക സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു . വി.വി. വിശ്വനാഥൻ, ബാബു മംഗലം എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു .അധ്യാപകരായ കെ ബാബു , കെ. പ്രമോദ്‌കുമാർ, കെ.കെ റംല, കെ.പി നസീബ്, ലിനീഷ് ആയിലോട്ട്, പി. സീമ, എം.പി റജുല, ഇ. രഞ്ജു ഫസീല. എൻ.എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
