തിരൂർ | പിതൃസഹോദര ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ പിതൃസഹോദരനും പരപ്പനങ്ങാടി അങ്ങാടി സുന്നി മഹല്ല് ജനറല്‍ സെക്രട്ടറിയുമായ പുളിക്കലകത്ത് ഉസ്മാന്‍ കോയ ഹാജിയുടെ ഭാര്യ ഉമ്മു ഹബീബ (49) മരണപ്പെട്ടിരുന്നു. ഇവരുടെ ഖബറടക്കത്തിന് തൊട്ടു മുമ്ബാണ് മുബാരിസ് കുഴഞ്ഞു വീണു മരിച്ചത്.
എസ്.വൈ.എസ് കൊടപ്പാളി യൂനിറ്റ് സെക്രട്ടറിയും സാന്ത്വനം സേവന വളണ്ടിയറുമാണ് മുബാരിസ്. പരേതനായ പുളിക്കലകത്ത് സൈനുല്‍ ആബിദ് -ഫൗസിയ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഫീദ, മുആദ്, മുഫസ്സ്വല നഷ്വ , ആയിഷ മുര്‍ശിദ.
ഉമ്മുഹബീബയുടെ മക്കള്‍: മുഹമ്മദ് റഈസ്, മുനവ്വര്‍, ഫാത്തിമ തസ്നി. മരുമക്കള്‍: അമീറ, സഹ്‍ല, സാബിര്‍ മുഹമ്മദ് (ഒതുക്കുങ്ങല്‍).
