സര്‍ക്കാര്‍ ഏജൻസികള്‍ സംഭരണം സജീവമാക്കിയതോടെ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുന്നു.
കൊച്ചി വിപണിയില്‍ വെളിച്ചെണ്ണ വില ലിറ്ററിന് 160 രൂപയും കടന്ന് കുതിക്കുകയാണ്. ചെറുകിട മില്ലുകളില്‍ 220 രൂപയിലധികം വില ഈടാക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുൻപ് 78 രൂപ വിലയുണ്ടായിരുന്ന കൊപ്ര വില നിലവില്‍ നൂറ് രൂപയ്ക്ക് മുകളിലെത്തി. തേങ്ങയുടെ മൊത്ത വിപണി വില 36 രൂപ വരെ ഉയര്‍ന്നു.
തമിഴ്നാട്ടിലും കര്‍ണാടകയിലും നാഫെഡ് കര്‍ഷകരില്‍ നിന്നും നേരിട്ട് കൊപ്ര സംഭരിക്കാൻ തുടങ്ങിയതാണ് പൊടുന്നനെ വില കൂടാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം ഉത്സവകാലത്തെ അധിക ഉപയോഗവും വില ഉയര്‍ത്തുന്നു. ദീപാവലി കഴിയുന്നതു വരെ വില കുറയാനിടയില്ലെന്നാണ് വിലയിരുത്തല്‍. കേരളം, തമിഴ്നാട്, കര്‍ണാടക, ഒറീസ എന്നിവിടങ്ങളില്‍ ഉത്പാദനം ഗണ്യമായി കൂടിയതിനാല്‍ വിപണിയില്‍ വലിയ വിലക്കയറ്റത്തിന് സാധ്യതയില്ലെന്ന് കൊച്ചിൻ ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തലത് മെഹമൂദ് പറയുന്നു. കര്‍ഷകര്‍ക്കൊപ്പം വ്യാപാരികളില്‍ നിന്ന് കൂടി ക്രൊപ്ര സംഭരിക്കാൻ നാഫെഡ് തയ്യാറായാല്‍ വില ഏറെ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭരണ വില
മില്ലിംഗ് കൊപ്ര: 105.90 രൂപ
ഉണ്ട കൊപ്ര: 111 രൂപ
