Type Here to Get Search Results !

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ

പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്‌ട് പരിധിയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനായിയുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 31, നവംബര്‍ മൂന്ന്,ആറ്, ഏഴ് തീയതികളില്‍ തിരുവല്ല മുനിസിപ്പല്‍ ഓഫീസില്‍ നടത്തും.ഇത് സംബന്ധിച്ച കത്ത് ഒക്ടോബര്‍ 25 വരെ ലഭിക്കാത്ത അപേക്ഷകര്‍ പുളിക്കീഴ് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നു ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0469 2610016