Type Here to Get Search Results !

പൊലീസ് ചമഞ്ഞ് തിരൂർ സ്വാദേശിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍


തൃശൂര്‍ പുന്നയൂര്‍ സ്വദേശി പൊന്തയില്‍ സുബിനാണ് (33) പിടിയിലായത്. ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ച ഒന്നോടെയാണ് സംഭവം.

വയനാട്ടില്‍ നിന്ന് വിനോദ സഞ്ചാരയാത്ര കഴിഞ്ഞ് സുഹൃത്തിനെ കുറ്റിപ്പുറത്താക്കി തിരിച്ചു പോകുകയായിരുന്ന തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ജിത്തിനെയാണ് കുറ്റിപ്പുറം തിരൂര്‍ റോഡിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ പൊലീസാണെന്ന് പരിചയപ്പെടുത്തിയ ശേഷം ബൈക്കിലും സ്കൂട്ടറിലുമായി വന്ന നാലുപേര്‍ ക്രൂരമായി മര്‍ദിച്ചത്. 

മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പവര്‍ ബാങ്കും വാച്ചും കവര്‍ന്ന ശേഷം സ്കൂട്ടറില്‍ കയറ്റി എടപ്പാള്‍ നടുവട്ടത്ത് ഇറക്കിവിടുകയായിരുന്നു. തിരൂര്‍ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ കുറ്റിപ്പുറം എസ്.എച്ച്‌.ഒ പത്മരാജന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. 

കുറ്റിപ്പുറം, പൊന്നാനി, എടപ്പാള്‍ തുടങ്ങിയിടങ്ങളിലെ അമ്ബതോളം സി.സി.ടി.വികള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കവര്‍ന്ന ഫോണ്‍ കണ്ടെടുത്തു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരാണ് പ്രതികള്‍. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടര്‍ പത്മരാജൻ, എസ്.ഐമാരായ മനോജ് എൻ.എസ്, സെല്‍വരാജ്, എസ്.സി.പി.ഒ ജയകൃഷ്ണൻ, സനീഷ്, തിരൂര്‍ ഡാൻസാഫ് ടീം, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.
Tags