Type Here to Get Search Results !

തിരൂർ തിരുനാവായയില്‍ റെയില്‍വെ ട്രാക്കില്‍ ഇരുമ്ബ് കമ്ബികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിൻ പോകുന്നതിന് തൊട്ടുമുമ്ബ്, ഒരാള്‍ കസ്റ്റഡിയില്‍



തിരൂർ : മലപ്പുറം തിരുനാവായയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്ബ് കമ്ബികള്‍ കണ്ടെത്തി. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കില്‍ കമ്ബി കണ്ടെത്തിയത്.










ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്ബ് കമ്ബി കണ്ടെത്തി ട്രാക്കില്‍ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത്. കമ്ബി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം.

കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിലുള്ള റെയില്‍വെ സ്റ്റേഷനാണ് തിരുനാവായ. തിരുനാവായ റെയില്‍വെ സ്റ്റേഷന് സമീപത്താണ് ട്രാക്കില്‍ രണ്ട് ഇരുമ്ബ് കമ്ബികള്‍ കണ്ടെത്തിയത്. പഴയ കെട്ടിടത്തില്‍ നിന്നൊക്കെ പൊളിച്ച്‌ ഒഴിവാക്കുന്ന തുരുമ്ബിച്ച കമ്ബികളാണ് കണ്ടെത്തിയത്.

കമ്ബി വെച്ചതിന് സമീപത്ത് വെച്ച്‌ തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നല്‍കിയത്. റെയില്‍വെ പൊലീസ് പ്രതിയെ തിരൂര്‍ പൊലീസിന് കൈമാറി. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഇരുമ്ബു കമ്ബികള്‍ ട്രാക്കില്‍ കൊണ്ടുപോയി വെക്കാനുണ്ടായ കാര്യമടക്കം പൊലീസ് അന്വേഷിച്ചവരുകയാണ്.
Tags