പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. ഇ മെയിൽ ആയി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരേ പോലീസ് നടപടി. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ട പോലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.
രാഹുലിനെതിരേ മൂന്നാമതൊരു പരാതി കൂടി ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അർദ്ധരാത്രി 12.30ന് ശേഷം പോലീസിന്റെ രഹസ്യ നീക്കം ഉണ്ടായത്. പത്തനംതിട്ട സ്വദേശിനിയാണ് പുതിയ പരാതി നൽകിയതെന്നാണ് വിവരം. ബലാത്സംഗം ചെയ്തെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പത്തനംതിട്ടയിൽ എഫ്ഐആർ രജിസ്റ്റ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം.
പാലക്കാട് കെടിഎം ഹോട്ടലിൽ നിന്നാണ് രാഹുലിന് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരി വിദേശത്താണ് വീഡിയോ കോൺഫറൻസ് വഴിയാണ് മൊഴിയെടുത്തത്. നിലവിൽ രാഹുൽ പത്തനംതിട്ട AR ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ് .
ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
